സംരംഭകത്വ ശില്പശാല വേലൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു
തലപ്പിള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും വേലൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല വേലൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. നിതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ശ്രീ. സുധീർ പി സ്വാഗതം പറഞ്ഞു.ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജമീല രാജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. അബ്ദുൾ റഷീദ്, പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ഷൈനി ഫ്രാൻസിസ്, ശ്രീമതി.ഷീന, ശ്രീ. രഞ്ജീവ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് സംരംഭകർക്ക് ആവശ്യമായ പൊതു ബോധവൽക്കരണം, വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ, വ്യവസായ വകുപ്പിന്റെ സേവനങ്ങൾ, രെജിസ്ട്രേഷൻ, ലൈസൻസുകൾ എന്നിവയെ കുറിച്ച് ക്ലാസ്സ് നടന്നു. പഞ്ചായത്തിലെ വ്യവസായവകുപ്പ് ബി.ഡി.എസ്.പി കൃഷ്ണദാസ് നന്ദി അറിയിച്ചു