ദുരന്ത നിവാരണ പദ്ധതി

2005 ലെദുരന്ത നിവാരണ നിയമവുമായിപൊരുത്തപ്പെടുന്ന ഒരുഘടനാപരമായ സമീപനത്തിലൂടെയാണ് കേരളത്തിൽപഞ്ചായത്ത് തലത്തിൽ ദുരന്തനിവാരണ സംരംഭങ്ങൾ (ദുരന്ത നിവാരണ പദ്ധതി) നടപ്പിലാക്കുന്നത്. ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നയങ്ങൾരൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ (LSGI) ഉത്തരവാദികളാണ്. 

ഓരോ ഗ്രാമ പഞ്ചായത്തുംഅവരുടെ വാർഷിക വികസനപദ്ധതികളുമായി സംയോജിപ്പിച്ച്ഒരു പ്രാദേശിക ദുരന്തനിവാരണ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.വേലൂർഗ്രാമപഞ്ചായത്തിന്റെ

ദുരന്ത നിവാരണ പദ്ധതിയോടനുബന്ധിച്ച വേലൂർ ഗ്രാമപഞ്ചായത്തിൽ 

" ഗ്രാമപഞ്ചായത്ത്സ്റ്റിയറിങ് കമ്മിറ്റി" രൂപീകരിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി എമർജൻസിറസ്പോൻസ്ടീം,മുന്നറിയിപ്പ്ടീം,അന്വേഷണ -രക്ഷാപ്രവർത്തന- ഒഴിപ്പിക്കൽ ടീം,ഷെൽട്ടർ മാനേജ്‌മന്റ്ടീം പ്രഥമശുശ്രൂഷ ബേസിക് ലൈഫ് സപ്പോർട്ട് ടീം എന്നിങ്ങനെയുള്ളടീമുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. വെള്ളപ്പൊക്കത്തിന്അനുയോജ്യമായ ഒഴുപ്പിക്കൽ പദ്ധതികൾ പൊതുസ്ഥാപനങ്ങൾക്കുള്ളഒഴുപ്പിക്കൽ പദ്ധതികൾ എന്നിവയും ഇതിന്റെ ഭാഗമായി നടത്തിവരുന്നുണ്ട്. മുന്നൊരുക്ക പ്രവർത്തനങ്ങളുടെഭാഗമായി ദുരന്തബാധ്യത പ്രദേശത്തേക്ക്രക്ഷാപ്രവർത്തനങ്ങൾക്ക്എത്തിച്ചേരാൻ ഉള്ള വഴികൾ ഇവയാണ് 

1. പുലിയന്നൂർ - വെള്ളാറ്റഞ്ഞൂർറോഡ് 

2. തയ്യൂർ - എരുമപ്പെട്ടി റോഡ് 

3. തണ്ടിലം - പാഴിയോട്ടുമുറിറോഡ് 

4. തണ്ടിലം - ആയമുക്ക് റോഡ് 

pic