ബഡ്‌സ് സ്കൂൾ ബസ് ഉദ്ഘാടനം ചെയ്തു .


വേലൂർ :-വേലൂർ ഗ്രാമ പഞ്ചായത്ത് തളിർ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ആസ്തി വികസന പദ്ധതി 2023-24 പ്രകാരം അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ശ്രീ എ.സി മൊയ്‌തീൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഷ്‌ന,ഷൈനി ജിബിൻ,ജമീല രാജീവ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ റഷീദ് പഞ്ചായത്ത് മെമ്പർമാരായ അബൂബക്കർ ,ചന്ദ്രൻ ,ഷൈനി ഫ്രാൻസിസ് ,ബദുൽ സൈമൺ ,ഷീനാസാബു ,കിഷോർ ബാബു ,ശുഭ ,കവിത ,ശ്രീമതി ജനാർദ്ദനൻ ,ബിന്ദു CDS ചെയർപേഴ്സൺ അരുന്ധതി സുരേഷ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷോബി,ഷേർളി ബഡ്‌സ് സ്കൂൾ PTA പ്രസിഡന്റ് ജോസ് എഎന്നിവർ ആശംസകൾ പറഞ്ഞു .പഞ്ചായത്ത് അസി.സെക്രട്ടറി സിദ്ധാർത്ഥൻ ടി. കെ നന്ദി പറഞ്ഞു. ബഡ്‌സ് സ്കൂളിലെ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.

pic