Fathima Matha Church (Our Lady of Fathima Church), located in Vellattanjur
വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂരില്‍ സ്ഥിതിചെയ്യുന്ന ഫത്തിമ മാതാ പള്ളി (Our Lady of Fathima Church), ഫാത്തിമ മാതാവിന്റെ നാമധേയത്തിൽ ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ദേവാലയമാണ്. 1946 ഫെബ്രുവരി 12-ന് തൃശൂർ രൂപതാ മെത്രാനായിരുന്ന മാർ ജോർജ്ജ് ആലപ്പാട്ടാണ് ഈ പള്ളി ആശീർവദിച്ചത്. തൃശൂർ അതിരൂപതയ്ക്ക് കീഴിലുള്ള വേളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പ്രവർത്തിക്കുന്നത്.