വേലൂര്‍ ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 28.3 2 ചതുര കിലോമീറ്റർ വിസ്തൃതിയുള്ള വേലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 1936 ആണ് നിലവിൽ വന്നത് ഇപ്പോൾ ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകൾ ആണുള്ളത് .അതിരുകൾ:- കിഴക്ക്-എരുമപ്പെട്ടി ,അവണൂർ പഞ്ചായത്തുകൾ,വടക്കാഞ്ചേരി നഗരസഭ പടിഞ്ഞാറ് -ചൂണ്ടൽ ,കടങ്ങോട് പഞ്ചായത്തുകൾ തെക്ക് –കൈപ്പറമ്പ്, അവണൂർ പഞ്ചായത്തുകൾ വടക്ക് കടങ്ങോട് -എരുമപ്പെട്ടി പഞ്ചായത്തുകളും ആയി അതിർത്തി പങ്കിടുന്നു

സ്വപ്ന രാമചന്ദ്രന്‍

പ്രസിഡൻ്റ്

നിധീഷ് ചന്ദ്രൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഷ്ന കെ വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈനി ജിബിൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജമീല രാജീവ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു ടി പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥിതി വിവരക്കണക്കുകൾ
ജില്ല    തൃശ്ശൂർ
ബ്ലോക്ക്    ചൊവ്വന്നൂർ
വിസ്തീർണ്ണം    28.32 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ    221555
പുരുഷന്മാർ    10456
സ്ത്രീകൾ    11699
ജനസാന്ദ്രത    782
സ്ത്രീ പുരുഷ അനുപാതം    1118
സാക്ഷരത    90.15%
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പെരുമ്പടപ്പ് സ്വരൂപത്തിന്റെ സാമന്തരാജാവായിരുന്ന തലപ്പിള്ളി രാജാവിന്റെയും ചെങ്ങഴി നമ്പ്യാരുടെയും കീഴിലായിരുന്ന വേലൂർ പ്രദേശം, പിൽക്കാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായി മാറിയ ചരിത്രമാണുള്ളത്. മണിമലർക്കാവ് ഭഗവതി ക്ഷേത്രം ആത്മീയ കേന്ദ്രമായി നിലനിന്നിരുന്ന ഈ നാട്ടിൽ പഴയകാലത്ത് ജാതിവ്യവസ്ഥയും ജന്മിത്വവും അതിശക്തമായിരുന്നു. കീഴ്ത്തട്ടിലുള്ളവർ ക്രൂരമായ ചൂഷണങ്ങൾക്കും മാറുമറയ്ക്കാനുള്ള അവകാശം പോലുമില്ലാത്ത പ്രാകൃത ആചാരങ്ങൾക്കും വിധേയരായിരുന്നെങ്കിലും, സംഘടിതമായ ബഹുജന മുന്നേറ്റങ്ങളിലൂടെ ഇത്തരം അനാചാരങ്ങളെ തുടച്ചുനീക്കി. വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് ജർമ്മനിയിൽ നിന്നെത്തിയ അർണ്ണോസ് പാതിരിയുടെ പ്രവർത്തനങ്ങളും മിഷണറിമാരുടെ ഇടപെടലുകളുമാണ്. സെന്റ് സേവ്യേഴ്സ് സ്കൂളിന്റെ സ്ഥാപനത്തോടെ ജാതിമതഭേദമന്യേ എല്ലാവർക്കും വിജ്ഞാനം പ്രാപ്യമാവുകയും പഴയ ഗുരുകുല സമ്പ്രദായം വഴിമാറുകയും ചെയ്തു. ഹൈന്ദവ-ക്രൈസ്തവ-മുസ്ലിം...

കൂടുതൽ വായിക്കുക