പച്ചക്കറി വിത്തുകൾ വിതരണം നടത്തി

വേലൂർ :-ജനകീയാസൂത്രണ പദ്ദതി പ്രകാരം വേലൂർ പഞ്ചായത്ത് കൃഷിഭവൻ മുഖാന്തിരം വേനൽക്കാല പച്ചകൃഷിക്കായി വിത്തുകൾ സൗജന്യമായി വിതരണം നടത്തി .വിഷരഹിതമായ പച്ചക്കറി കൃഷി പ്രോത്സാഹിപ്പികക്കുകയാണ് ലക്ഷ്യം എന്ന് വിതരണ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സ്വപ്ന രാമചന്ദ്രൻ പറഞ്ഞു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല രാജീവ് ,മെമ്പർമാരായ ഷൈനി ഫ്രാൻസിസ് ,കിഷോർ ബാബു ,പ്രിയ ടീച്ചർ ,രഞ്ജീവ്‌ ,ഗീത ബാലകൃഷ്ണൻ ,ശ്രീമതി കൃഷ്ണൻ ,കൃഷി അസിസ്റ്റൻറ്മാരായ ബൈജു ,സ്വപ്ന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

pic