Thrissur District
വേലൂർ ഗ്രാമപഞ്ചായത്തിൽ തേക്ക് മരത്തടികൾ ലേലം/ക്വട്ടേഷൻ ക്ഷണിച്ചു

October 15, 2026

വേലൂർ: വേലൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ 86-ാം നമ്പർ അംഗൻവാടി കോമ്പൗണ്ടിൽ മുറിച്ചിട്ടിട്ടുള്ള തേക്ക് മരത്തിന്റെ തടികഷ്ണങ്ങൾ നിലവിലുള്ള അവസ്ഥയിൽ വിൽക്കുന്നതിനായി ഗ്രാമപഞ്ചായത്ത് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. തടിയുടെ വാലുവേഷൻ തുക 43,849 രൂപയാണ്. താൽപ്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഒക്ടോബർ 30 വൈകുന്നേരം 3.00 മണി വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. തടികൾ നേരിൽ പരിശോധിച്ച് ബോധ്യപ്പെടുന്നതിനായി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ അംഗൻവാടി സന്ദർശിക്കാവുന്നതാണ്. പഞ്ചായത്ത് കമ്മിറ്റി അംഗീകാരത്തിന് ശേഷം നിശ്ചിത തുകയും 18% ജി.എസ്.ടി, 5% ഫോറസ്റ്റ് ഡെവലപ്‌മെന്റ് ടാക്സ് എന്നിവയും പഞ്ചായത്ത് ഓഫീസിൽ അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വേലൂർ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് (ഫോൺ: 04885 285431)